രക്ഷകനായി റൊണാൾഡോ എത്തി; അൽ നസർ വിജയകുതിപ്പ് തുടരുന്നു
സൗദി ലീഗിൽ ഗോളടി തുടർന്ന് റൊണാൾഡോ. അൽ ശബാബിനെതിരെയുള്ള മത്സരത്തിൽ 2-1നായിരുന്നു അൽ നസർ വിജയം സ്വന്തമാക്കിയത്.
സൗദി ലീഗിൽ ഗോളടി തുടർന്ന് റൊണാൾഡോ. അൽ ശബാബിനെതിരെയുള്ള മത്സരത്തിൽ 2-1നായിരുന്നു അൽ നസർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ അൽ നസറിനു വേണ്ടി വിജയ ഗോൾ നേടിയത് റൊണാൾഡോ ആയിരുന്നു.
മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ഗോളാക്കി മാറ്റിയാണ് റൊണാൾഡോ തിളങ്ങിയത്.മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആദ്യ ഗോൾ അൽ നസർ നേടിയത്. 69ആം മിനിട്ടിൽ ലപ്പോർട്ടയിലൂടെയാണ് അൽ നസർ ലീഡ് നേടിയത്. വിജയം ഉറപ്പിച്ച അൽ നസറിനെ ഇഞ്ചുറി ടൈമിൽ അൽ ഹസ്സന്റെ ഓൺ ഗോൾ സമനിലയിലേക്ക് തള്ളി വിടുകയായിരുന്നു. എന്നാൽ ഇവിടെ നിന്നുമാണ് റൊണാൾഡോ തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
നിലവിൽ സൗദി പ്രോ ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് ജയവും രണ്ടു തോൽവിയും അടക്കം 17 രണ്ടാം സ്ഥാനത്താണ് അൽ നസർ. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് 7 വിജയങ്ങളോടെ 21 പോയിന്റുമായി അൽ ഹിലാൽ ആണ് ഒന്നാം സ്ഥാനത്ത്. എ ഫ് സി ചാമ്പ്യൻസ് ലീഗിൽ എസ്റ്റേഗാൽ എഫ് സിക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. ഒക്ടോബർ 22നാണ് മത്സരം നടക്കുക.